ഡല്‍ഹി: അടുത്ത മൂന്ന് ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍, മധ്യ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും താപനില 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. ഇത് ശൈത്യകാലത്തിന്റെ ആരംഭം കുറിക്കുന്നു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, വടക്കന്‍ രാജസ്ഥാന്‍, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ മൂടല്‍ മഞ്ഞ് മൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത മൂന്ന് ദിവസങ്ങളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കനത്ത മഴയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരിയ മഴയും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.