ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്‌കൂളുകളുടെ ശീതകാല അവധി നേരത്തെയാക്കി. ദേശീയ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും വായു ഗുണനിലവാരം മെച്ചപ്പെടാത്ത പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
നവംബര്‍ 9 മുതല്‍ 19 വരെ അവധി പ്രഖ്യാപിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി ഡല്‍ഹി സര്‍ക്കാര്‍. മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം 10 വരെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നതാണ്. ഇതാണ് നീട്ടിയത്. ശൈത്യകാല അവധിയുടെ ശേഷിക്കുന്ന ഭാഗം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന ആപ്പ് അധിഷ്ഠിത ക്യാബുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോയിഡയില്‍ നിന്നോ ഗുരുഗ്രാമില്‍ നിന്നോ Ola-Uber വഴി ഡല്‍ഹിയിലേക്ക് വരാന്‍ കഴിയില്ലെന്നാണ് ഇതിനര്‍ത്ഥം. നിലവില്‍ ഡല്‍ഹിയില്‍ സര്‍വീസ് തുടരുകയാണ്.