ഡല്‍ഹി വായുമലിനീകരണം: കുറയ്ക്കാന്‍ നടപടികളുമായി സര്‍ക്കാര്‍

Breaking National

ഡെല്‍ഹിയില്‍ വായുമലിനീകരണം കുറയ്‌ക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍. നഗരത്തിലെ എട്ട് ഹോട്ട്‌സ്‌പോട്ടുകളില്‍ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.ഈ സീസണില്‍ ആദ്യമായി നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 313 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ‘വളരെ മോശം’ അവസ്ഥയിലാണുള്ളത്. ഇതിന് പിന്നാലെയാണ് ഗവണ്‍മെന്റിന്റെ ഇടപെടല്‍ ശക്തമാക്കിയത്.

ശൈത്യകാലത്തിന്റെ ആരംഭം ആയാല്‍ ഡല്‍ഹിയില്‍ പെട്ടെന്ന് തന്നെ വായു ഗുണനിലവാരം കുറയും. അതോടൊപ്പം വാഹനങ്ങളുടെ വര്‍ദ്ധനവും കൃഷിയിടങ്ങളില്‍ നിന്നുള്ള പുകയും ഇതിന് കാരണമാവും.

Leave a Reply

Your email address will not be published. Required fields are marked *