ഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം തിങ്കളാഴ്ചയും ‘വളരെ മോശം’ വിഭാഗത്തില്‍ തന്നെ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച രാവിലെ ആറിന് എക്യുഐ 331 ആയിരുന്നു. രാവിലെ 8 മണിയോടെ, ആര്‍കെ പുരത്ത് 346, ന്യൂ മോട്ടി ബാഗില്‍ 342, ഐജിഐ എയര്‍പോര്‍ട്ട് ഏരിയയില്‍ 318, ആനന്ദ് വിഹാര്‍ ഏരിയയില്‍ 364, നെഹ്റു നഗറില്‍ 383 എന്നിങ്ങനെയാണ് എക്യുഐകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹിയിലെ വായു ഗുണനിലവാരം വളരെ മോശമായി തുടരുന്നു; സ്‌കൂളുകളും കോളേജുകളും ഇന്ന് തുറക്കും
