18 വയസ്സുകഴിഞ്ഞ സ്ത്രീകള്‍ക്ക് 1000 രൂപ നല്‍കും : ഡല്‍ഹി സര്‍ക്കാര്‍

Breaking National

ഡല്‍ഹിയില്‍ 18 വയസ്സുകഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും 1000 രൂപ പ്രഖ്യാപിച്ച്‌ ആം ആദ്മി സര്‍ക്കാര്‍.മുഖ്യമന്ത്രി മഹിളാ സമ്മാന യോജന എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പ്രഖ്യാപനം നടത്തിയത് സംസ്ഥാന ബജറ്റില്‍ അതിഷി മാര്‍ലെനയായിരുന്നു.
കെജ്രിവാല്‍ സര്‍ക്കാര്‍ 2015 മുതല്‍ 22,711 പുതിയ ക്ലാസ്് മുറികളാണ് നിര്‍മ്മിച്ചത്.ഞങ്ങളുടെ സര്‍ക്കാരിന്റെ മുന്‍ഗണന വിദ്യാഭ്യാസമാണെന്നും 16,396 കോടി രൂപ ഈ വര്‍ഷം വിദ്യാഭ്യാസത്തിനായി വകയിരുത്തിയട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

സമ്ബന്ന കുടുംബത്തിലെ കുട്ടി സമ്ബന്നനും ദരിദ്ര കുടുംബത്തിലെ കുട്ടി ദരിദ്രനുമാകുന്ന അവസ്ഥയാണ് ഇതുവരെയുണ്ടായിരുന്നത്. ഇത് രാമരാജ്യം എന്ന സങ്കല്‍പ്പത്തിന് തികച്ചും വിരുദ്ധമാണെന്നും ഡല്‍ഹി ധനമന്ത്രി പറഞ്ഞു.

ബജറ്റില്‍ 8,685 കോടി രൂപ ഡല്‍ഹിയിലെ ആരോഗ്യ മേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ഇതിന്റെ കീഴില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പ്രധാന അടിസ്ഥാന സൗകര്യവികസനത്തിനായി 6,215 കോടി ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ ലഭിക്കുന്നതിനായി 658 കോടിയും പുതിയ ആശുപത്രികളുടെ വിപുലീകരണത്തിനും നിര്‍മാണത്തിനുമായി 400 കോടിയും വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *