കെഎം ഷാജിക്കെതിരായ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി

Breaking Kerala

കൊച്ചി: മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കി ഹൈക്കോടതി. പി.ജയരാജന്റെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. തന്റെ പരാമർശങ്ങൾ പൊതുതാല്പര്യം മുൻ നിർത്തിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഷാജി സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും പൊലീസ് ഗൗരവത്തോടെ കേസെടുക്കണമെന്നുമുള്ള കെ.എം. ഷാജിയുടെ പ്രസ്താവന മാനഹാനിയുണ്ടാക്കിയെന്നാണ് പി. ജയരാജന്‍ പരാതി നൽകിയത്. എന്നാല്‍, ഒരു എം.എല്‍.എ എന്ന നിലയില്‍ നിയമവാഴ്ച ഉറപ്പാക്കാനുള്ള പരാമര്‍ശം തെറ്റല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *