ഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിർണായ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടയിൽ ഡിസംബർ 6ന് ന്യൂഡൽഹിയിൽ അടുത്ത ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് സഖ്യത്തിന്റെ യോഗത്തിന് ആഹ്വാനം ചെയ്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ .
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറുന്ന സാഹചര്യത്തിനാണ് ഖാർഗെയുടെ നീക്കം. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), തൃണമൂൽ കോൺഗ്രസ് എന്നിവയുൾപ്പെടെയുള്ള സഖ്യ പങ്കാളികളോടും കൂടിക്കാഴ്ച്ചയെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളുടെ ഫല പ്രഖ്യാപനത്തിന് ശേഷമാണ് യോഗം. ഡിസംബർ 3ലെ ഫലം അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നിർണായക മുന്നോടിയായതിനാൽ അടുത്ത ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗം വളരെ പ്രാധാന്യമർഹിക്കുന്നതാണ്.
ഡിസംബർ 6ന് ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗം വിളിച്ച് മല്ലികാർജുൻ ഖാർഗെ
