കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് നേരെ കരിങ്കൊടി കാട്ടാന്‍ എത്തിയ കെഎസ്‌യു പ്രവര്‍ത്തകരുടെ കഴുത്ത് ഞെരിച്ച സംഭവത്തില്‍ ഡിസിപി കെ ഇ ബൈജുവിനോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. കെ എസ് യു വിന്റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി.
നവ കേരള സദസുമായി കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടാനെത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഡിസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ബലപ്രയോഗം നടത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ ആയിരുന്നു പ്രതിഷേധം. ഫിസിക്കല്‍ എഡുക്കേഷന്‍ യൂണിറ്റ് പ്രസിഡന്റ് ജോയല്‍ ആന്റണിക്ക് ഇതിനിടെ പരിക്കേറ്റിരുന്നു.