പല്‍വാള്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് വധശിക്ഷ വിധിച്ച് ഹരിയാന പല്‍വാളിലെ അതിവേഗ കോടതി. 15,000 രൂപ പിഴ ഈടാക്കാനും പെണ്‍കുട്ടിക്ക് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
2020ലാണ് സംഭവം. മൂന്നു വര്‍ഷമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയുമായിരുന്നു.
തുടര്‍ന്ന് പോലീസ് പ്രതിയെ പിടികൂടി. ഡി.എന്‍.എ. പരിശോധനയില്‍ പിതാവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്ന് കണ്ടെത്തുകയായിരുന്നു.