ആനയിറങ്കൽ ഡാമിൽ വള്ളംമറിഞ്ഞ് രണ്ടുപേരെ കാണാതായി

Kerala

രാജാക്കാട് : ആനയിറങ്കൽ ഡാമിൽ വളളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. 301 കോളനിയിലെ താമസക്കാരായ ഗോപിനാഥൻ, സജീവൻ എന്നിവരെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെ പൂപ്പാറയിൽ അവശ്യസാധനങ്ങൾ വാങ്ങി ആനയിറങ്കൽ ഭാഗത്തെത്തി വള്ളത്തിൽ 301 കോളനിയിലേക്ക് വരുന്നതിനിടെ ആനയെ കണ്ട് വള്ളം മറ്റൊരു വശത്തേക്ക് മാറ്റുന്നതിനിടെയാണ് വള്ളം മറിഞ്ഞത് എന്നാണ് വിവരം. പോലീസ്, ഫയർഫോഴ്സ് നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *