പാചകവാതക വില കുറച്ചു, പുതിയ നിരക്ക് പ്രാബല്യത്തില്‍

National

ഡല്‍ഹി: രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച്‌ എണ്ണ വിപണന കമ്ബനികള്‍. ഇത്തവണയും 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടറിൻ്റെ വിലയിലാണ് കുറവ്.

ഡല്‍ഹി മുതല്‍ മുംബൈ വരെ സിലിണ്ടർ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിൻ്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.

പുതിയ സിലിണ്ടർ വിലകള്‍ ഐഒസിഎല്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

Leave a Reply

Your email address will not be published. Required fields are marked *