മോർഫ് ചെയ്‌ത നഗ്നഫോട്ടോകൾ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി; മൂന്ന് യുവാക്കൾ പിടിയിൽ

Breaking Kerala

എടക്കര: മോർഫ് ചെയ്ത‌ നഗ്നഫോട്ടോകൾ അയച്ചുകൊടുത്ത് എടക്കര സ്വദേശിനിയിൽനിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഓൺലൈൻ തട്ടിപ്പുകാരായ മൂന്നു യുവാക്കൾ പിടിയിൽ.കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങൽ സ്വദേശികളായ തെക്കേ മനയിൽ അശ്വന്ത് ലാൽ (23), തയ്യൽ കുനിയിൽ അഭിനാഥ് (26), കോഴിപ്പറമ്ബത്ത് സുമിത് കൃഷ്‌ണൻ (21) എന്നിവരാണ് പിടിയിലായത്. പലതവണയായി 43,500 രൂപയാണ് സംഘം കൈവശപ്പെടുത്തിയത്.ഡിസംബറിൽ സൈബർ കാർഡ് എന്ന ആപ്പിലൂടെ 4000 രൂപ വായ്‌പയെടുത്ത പരാതിക്കാരി പലിശയടക്കം തിരിച്ചടവ് പൂർത്തിയാക്കിയിരുന്നു. എന്നാൽ, കൂടുതൽ പണം വായ്‌പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടക്കാത്തപക്ഷം മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ബന്ധുക്കൾക്കും മറ്റും അയയ്ക്കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. സീനിയർ സി.പി.ഒ മാരായ അനൂപ്, പ്രീതി,ഉണ്ണികൃഷ്ണൻ, സാബിർ അലി, ബിന്ദു എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *