വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം നഷ്ടപ്പെട്ടു : മണിക്കൂറിനകം തിരിച്ചുപിടിച്ചു കേരള പോലീസ്

Kerala

തിരുവനന്തപുരം: വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം നഷ്ടപ്പെട്ട സംഭവത്തില്‍ മണിക്കൂറിനകം പണം തിരിച്ചുപിടിച്ച്‌ കേരള പൊലീസ്.മലപ്പുറം തിരൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ട 2.71 ലക്ഷം രൂപയാണ് പോലീസ് തിരിച്ച്‌ പിടിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെ.വൈ.സി അപ്ഡേഷൻ നല്‍കാനെന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് തിരൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും ഇത്രയും പണം നഷ്ടമായത്. അക്കൗണ്ട് ഉടമ ഉടൻ സൈബര്‍ ഹെല്‍പ് ലൈൻ നമ്ബറില്‍ (1930) വിളിച്ച്‌ പരാതി നല്‍കിയതിനാല്‍ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തിരികെ പിടിക്കാൻ പൊലീസിനായി. ജനുവരി ആറിന് രാവിലെയാണ് പണം നഷ്ടപ്പെട്ടത്. 10.13ന് സൈബര്‍ ഹെല്‍പ് ലൈൻ നമ്ബറില്‍ പരാതി ലഭിച്ചു. സൈബര്‍ ഓപറേഷൻ വിഭാഗം 11.09ന് പണം തിരിച്ചുപിടിക്കുകയായിരുന്നു. പിന്നാലെ തട്ടിപ്പുകാരെ കണ്ടെത്താൻ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

നിരന്തരമായ ബോധവത്കരണത്തിനുശേഷവും സംസ്ഥാനത്ത് ഓണ്‍ലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. തട്ടിപ്പിനിരയായാല്‍ രണ്ട് മണിക്കൂറിനകം 1930ല്‍ വിവരം അറിയിക്കണം. www.cybercrimegovinല്‍ പരാതി രജിസ്റ്റര്‍ ചെയ്യാമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *