പാതിവില തട്ടിപ്പിൽ താൻ പണം വാങ്ങിയെന്ന
ആരോപണം പൂർണമായും നിഷേധിച്ച്
സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി
വർഗീസ്. പ്രതി അനന്തു കൃഷ്ണന്റെ
ആരോപണം ഒരു തട്ടിപ്പുകാരന്റെ
വാക്കുകളായി മാത്രം കണ്ടാൽ മതിയെന്ന് സി
വി വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. താനോ
പാർട്ടിയോ അനന്തു കൃഷ്ണനിൽ നിന്ന് 25
ലക്ഷം രൂപ സ്വീകരിച്ചിട്ടില്ല. തന്റെ പേരിൽ
അനന്തുവിൽ നിന്ന് പണം വാങ്ങാൻ ആരേയും
താൻ പറഞ്ഞ് ഏൽപ്പിച്ചിട്ടില്ല. അങ്ങനെ
ആരെങ്കിലും ചെയ്തോ എന്ന് അന്വേഷണത്തിൽ കണ്ടത്തട്ടേയെന്നും അത്
തന്റെ ഉത്തരവാദിത്തമല്ലെന്നും സി വി
വർഗീസ് പറഞ്ഞു
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ
നിലപാട് എന്തെന്ന് സിപിഐഎം സംസ്ഥാന
സെക്രട്ടറി എം വി ഗോവിന്ദൻ
വിശദീകരിച്ചിട്ടുണ്ടെന്ന് സി വി വർഗീസ്
പറഞ്ഞു. തട്ടിപ്പിന്റെ പേരിൽ പണം
വാങ്ങിച്ചിട്ടുള്ളവർക്കെതിരെ ശക്തമായ
നടപടി സ്വീകരിക്കാനാണ് പാർട്ടി തീരുമാനം.
തനിക്ക് അനന്തു കൃഷ്ണനോട്
സൗഹൃദമുണ്ടായിരുന്നെന്നും കണ്ട്
സംസാരിച്ചതിന് അപ്പുറത്തേക്ക് യാതൊരു
ഇടപാടുകളും നടന്നിട്ടില്ലെന്നും സി വി വർഗീസ്
വ്യക്തമാക്കി.