കുസാറ്റിൽ നാല് പേരും മരിച്ചത് ശ്വാസതടസ്സം കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

Breaking Kerala

കൊച്ചി: കുസാറ്റിൽ ​ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാല് പേ‍‌ർ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നാല് പേരും മരിച്ചത് ശ്വാസ തടസം കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. മരിച്ച നാല് പേരുടെയും കഴുത്തിലും നെഞ്ചിലും പരിക്കേറ്റിരുന്നതായും ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസ്സമുണ്ടായതായുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ നാല് പേ‍ർ ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അതുൽ തമ്പി, ആന്‍ റുഫ്ത, സാറ തോമസ്, ആൽബിൻ എന്നിവരാണ് മരിച്ച നാല് പേ‍ർ. അതുൽ തമ്പിയും സാറാ തോമസും ആൻ റുഫ്തയും കുസാറ്റിലെ എഞ്ചിനീയിറിം​ഗ് വിദ്യാ‍ർത്ഥികളാണ്. നാലുപേരെയും ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നുവെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *