കൊച്ചി: കുസാറ്റ് ദുരന്തത്തിൽപ്പെട്ട രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വാർത്ത.
എന്നാൽ അത്തരം ആശങ്കകൾ വിട്ടുപോകുകയാണ്. ഇവർ രണ്ടുപേരും അപകട നില തരണം ചെയ്തുവെന്ന ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആസ്റ്റർ മെഡ് സിറ്റിയിൽ ചികിത്സയിൽ ആയിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാർത്ഥികളാണ് അപകടനില തരണം ചെയ്തത്.