കുസാറ്റ് ദുരന്തത്തിന്റെ കാരണം വിശദീകരിച്ചുള്ള ഉപസമിതി റിപ്പോർട്ട് പുറത്ത്. സംഘാടനത്തിലും പൊലീസ് സുരക്ഷ തേടുന്നതിലും വീഴ്ച സംഭവിച്ചെന്ന് ഉപസമിതി റിപ്പോർട്ടിലുണ്ട്. സെലിബ്രിറ്റി പങ്കെടുക്കുന്ന പരിപാടിയാണെന്ന് നേരത്ത അറിയിച്ചില്ല. കത്ത് ലഭിച്ചിട്ടും പൊലീസിനെ അറിയിക്കുന്നതിലും വീഴ്ച പറ്റി. സ്കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പല്‍, ഡെപ്യൂട്ടി രജിസ്ട്രാർ , സംഘാടക സമിതി തുടങ്ങിയവരിൽ നിന്ന് വിശദീകരണം തേടി. പരിപാടിക്കായി പിരിച്ച പണത്തിന്റെ കണക്ക് ഓഡിറ്റ് ചെയ്യണമെന്നാവശ്യം ഉയർന്നു. ഓഡിറ്റോറിയത്തിലെ നിർമാണത്തിലെ പിഴവുകൾ പരിഹരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുസാറ്റ് ദുരന്തത്തിന്റെ കാരണം വിശദീകരിച്ചുള്ള ഉപസമിതി റിപ്പോർട്ട് പുറത്ത്
![](https://cityvoiceonline.com/wp-content/uploads/2023/12/cusat-cochin-university.jpg)