എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ ഇന്ന് തീരുമാനമാകും

Kerala

കൊച്ചി: എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ ഇന്ന് തീരുമാനം ആയേക്കും. പല തവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്താലാണ്‌ കളക്ട്രേറ്റ് സമുച്ചയത്തിലെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. രണ്ട് ഓഫീസുകൾ
മാത്രം ആണ്‌ കുടിശിക അടച്ച് കറന്റ് പുനസ്ഥാപിച്ചത്.

ഇരുപത്തിലധികം ഓഫീസുകളുടെ കാര്യത്തിൽ ജില്ലാ കളക്ടർ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി. ഇന്ന് കളക്ടറേറ്റ് പരിസരത്ത് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധ യോഗം ഉണ്ടാകും. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പലതവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്തിൽ ആണ്‌ കെ.എസ്.ഇ.ബി. ഇന്നലെ എറണാകുളം കളക്ടറേറ്റ് സമുച്ചയത്തിലെ ഫ്യൂസ് ഊരിയത്.

Leave a Reply

Your email address will not be published. Required fields are marked *