ചരിത്രത്തിൽ ആദ്യമായി ക്രിപ്റ്റോ കറൻസിയുടെ കീഴിൽ പത്തോളം ഫിസിക്കൽ പ്രൊജക്റ്റ് ഉൾപ്പെടുത്തികൊണ്ട് ജിസിഡി ടോക്കൺ ലോഞ്ച് ചെയ്യുന്നു. അതിനു മുന്നോടിയായി പള്ളിപ്പുറം വെളിയിൽ കാസിൽ ഹോട്ടലിൽ ബിസിനസ് പാർട്ണഴ്സ് മീറ്റിംഗ് നടന്നു. ഇതു വ്യാപാര വ്യവസായ മേഖലകളിൽ വളരെ അധികം മാറ്റങ്ങൾ കൊണ്ടുവരും. അതോടൊപ്പം ഈ പ്രോജെക്ടിന്റെ കീഴിൽ വരുന്ന തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേതനവും അധിക വരുമാനവും ലഭ്യമാക്കുമെന്ന് സിഇഒ ജയകുമാർ പറഞ്ഞു.
2023 നവംബറിൽ മാസം ജിസിഡി ടോക്കൺ ലോഞ്ച് ചെയ്യും. പള്ളിപ്പുറം വെളിയിൽ കാസിൽ ഹോട്ടലിൽ നടന്ന ബിസിനസ് പാർട്ണഴ്സ് മീറ്റിംഗിൽ ജിസിഡി ടോക്കൺ സ്ഥാപകനും ഇതിന്റെ സിഇഒ ആയിട്ടുള്ള ജയകുമാർ പി കെ അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതി ട്രസ്റ്റ് സെക്രട്ടറി ബിജു സ്വാഗതവും പ്രവാസി ഭാരതി ട്രസ്റ്റ് സ്റ്റീറിങ് കമ്മറ്റി അംഗം ജയിന ബാബു കൃതജ്ഞതയും രേഖപ്പെടുത്തി.