ദില്ലി : രാജ്ഭവന്റെ സിആർപിഎഫ് സുരക്ഷ സംബന്ധിച്ച നിർദ്ദേശം ലഭിച്ചത് രാജ്ഭവന് മാത്രം. സിആർപിഎഫിനെ നിയമിച്ചുള്ള ഉത്തരവ് സംസ്ഥാന സർക്കാരിന് ഇതു വരെ ലഭിച്ചിട്ടില്ല.സിആർപിഎഫ് സേനാംഗങ്ങളുടെ എണ്ണം, ഡ്യൂട്ടി എന്നിവ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കണം. ഇതിന് ശേഷം കേരള പൊലീസ് സുരക്ഷ അവലോകന യോഗം ചേരും.
ഇതെല്ലാം കേന്ദ്ര ഉത്തരവ് ലഭിച്ചതിന് ശേഷമാകും. എന്നാൽ മാത്രമേ രാജ്ഭവന്റെ സുരക്ഷ പൂർണ്ണമായി സിആർപിഎഫിന് ഏറ്റെടുക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ ഗവർണറുടെ സുരക്ഷയുടെ പ്രാഥമിക ചുമതലയിൽ കേരള പൊലീസ് തുടരാനാണ് സാധ്യത. കേരള പൊലിസിനെ പൂർണമായും ഒഴിവാക്കാതെയാവും സിആർപിഎഫ് സുരക്ഷയൊരുക്കുക.