തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെ വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിലായി. എം.ജി. കോളേജ് വിദ്യാർഥിനിയെ ആയുധം കൊണ്ട് കഴുത്തിൽ മുറിവേൽപ്പിച്ച് കൊല്ലാൻ ആണ് ശ്രമിച്ചത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മൻസിലിൽ ആരീഫിനെ (19) ആണ് തമിഴ്നാട് കുളച്ചലിൽ നിന്നും പോലീസ് പിടികൂടിയത്.
പ്രാവച്ചമ്പലം കോൺവെന്റ് റോഡിൽ പൊറ്റവിളയിൽ വെച്ച് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാർഥിനിയുടെ വീട്ടിലേയ്ക്ക് പോകുന്ന ഇടവഴിയിൽ കാത്തുനിന്നാണ് പ്രതി ആക്രമണം നടത്തിയത്. പെൺകുട്ടി കുതറിമാറി വീട്ടിലേയ്ക്ക് ഓടുകയായിരുന്നു.
പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ളേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. മുറിവേറ്റ വിദ്യാർത്ഥിനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെ വിദ്യാർഥിനിയെ കൊലപ്പെടുത്താൻ ശ്രമം; 19-കാരൻ അറസ്റ്റിൽ
