തൊടുപുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പീഡനത്തിനിരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി രാജിവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായെന്ന് ഹോസ്റ്റലിലുള്ള അഞ്ച് കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സര്‍ക്കാർ ഹോസ്റ്റലിനുള്ളില്‍ വെച്ച് പീഡനത്തിനിരയാക്കിയെന്നായിരുന്നു കുട്ടികളുടെ മൊഴി. പട്ടികവർഗ്ഗവകുപ്പാണ് വാര്‍ഡനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പീഡനത്തിനിരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍
