4 മക്കൾക്ക് വിഷം കൊടുത്ത് അച്ഛൻ: 3 പേർക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ

National

ചണ്ഡീഗഢ്: ഹരിയാനയിൽ സ്വന്തം മക്കൾക്ക്
4 മക്കൾക്ക് വിഷം കൊടുത്ത് അച്ഛൻ: 3 പേർക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽവിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. റോഹ്തക് ജില്ലയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കാബൂൾപൂർ ഗ്രാമത്തില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സുനിൽ കുമാർ ആണ് തന്‍റെ 4 മക്കൾക്ക് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയത്. വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് പ്രതി തന്റെ വീട്ടിൽ വച്ച് നാല് മക്കൾക്കും വിഷം നൽകിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 10-ഉം 7-ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളും ഒരു വയസ്സുള്ള മകനും ചികിത്സയിലിരിക്കെ മരിച്ചു. എട്ട് വയസ്സുകാരിയായ മകൾ റോഹ്തക്കിലെ പിജിഐഎംഎസിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. വിഷം കൊടുക്കാനുള്ള കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *