തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാൾ മരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം എടപ്പള്ളി സ്വദേശി സജുമോൻ (48) ആണ് മരിച്ചത്. തിരുവനന്തപുരം അരിസ്റ്റോ ജങ്ഷനിലെ ലോഡ്ജിലാണു അക്രമ സംഭവം നടന്നത്.സുഹൃത്തുക്കള്‍ ചേര്‍ന്ന് മുറിയെടുത്തു മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ ഉള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ഉണ്ടായി. ഈ തർക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചത്. സുഹൃത്തുക്കളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
ഗുരുതരമായി പരിക്കേറ്റ സജുമോനെ ലോഡ്ജ് അധികൃതര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.