ചടയമംഗലം: കൊല്ലം ചടയമംഗലത്ത് ബന്ധുവായ യുവാവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പോരേടം സ്വദേശി സനലാണ് കൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ഭാര്യയെ ശല്യപ്പെടുത്തിയതിൻ്റെ വിരോധത്തിലാണ് സനൽ കലേഷിനെ പട്ടാപ്പകൽ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലത്ത് ബന്ധുവായ യുവാവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
