തുവ്വൂരില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; യൂത്ത്കോൺഗ്രസ്‌ നേതാവ് ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Breaking Kerala

മലപ്പുറം തുവ്വൂരില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്.

തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം റെയില്‍വേ പാളത്തിനടുത്തുള്ള വീട്ടു വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്. തുവ്വൂര്‍ കൃഷി ഭവനില്‍ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജ് എന്നയാളുടെ ഭാര്യയാണ് സുജിത.

Leave a Reply

Your email address will not be published. Required fields are marked *