42.72 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പോലീസില്‍ കീഴടങ്ങി,സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഭർത്താവും കേസിൽ പ്രതിയാണ്

Kerala Local News

കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പോലീസില്‍ കീഴടങ്ങി. ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി കൃഷ്‌ണേന്ദു തലയോലപ്പറമ്പ് പോലീസിലാണ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂര്‍ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് വനിതാ നേതാവ് കീഴടങ്ങിയത്. ഇവരുടെ ഭര്‍ത്താവും സിപിഎം തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗവുമായ അനന്തു ഉണ്ണിയും കേസില്‍ പ്രതിയാണ്.
ഉദയംപേരൂര്‍ തെക്കേ പുളിപ്പറമ്പില്‍ പി.എം രാഗേഷിന്റെ ഉടമസ്ഥതയില്‍ തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോള്‍ഡ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് ഇൻ ചാര്‍ജും ഗോള്‍ഡ് ഓഫിസറുമായ കൃഷ്ണേന്ദുവും ഗോള്‍ഡ് ലോണ്‍ ഓഫീസര്‍ ദേവി പ്രജിത്തും ചേര്‍ന്നു തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *