കണ്ണൂര്‍: സി.പി.എം വ്യക്തി ആരാധനയ്ക്ക് എതിരാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജൻ പറഞ്ഞു. ഓരോ കാലത്ത് ജീവിക്കുന്ന ഇതിഹാസ പുരുഷൻമാരെ ആളുകള്‍ ആരാധിക്കും.പിണറായിക്ക് ഒരു പാട് കഴിവുകളുണ്ട്. ആ ആരാധനയുടെ ഭാഗമായുള്ള കലാസൃഷ്ടിയാണ് പുറത്തുവന്നത്.
അതു മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞിട്ടല്ല. പി.ജയരാജനെ സ്തുതിച്ചതിനെ അദ്ദേഹം തന്നെ എതിര്‍ത്തിട്ടുണ്ടെന്നും ഇ.പി ജയരാജൻ ചൂണ്ടികാട്ടി. കൊല്ലത്ത് നടന്ന കേരളാ സ്കൂള്‍ കലോത്സവത്തില്‍കണ്ണൂരിന്റെ കിരീട നേട്ടം ഗവര്‍ണര്‍ക്കുള്ള മറുപടിയാണെന്നും ഇ പി ജയരാജൻ അവകാശപ്പെട്ടു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ കണ്ണൂരിന്റെ വിജയത്തെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ ആക്ഷേപത്തിനുള്ള മറുപടിയാണ് കലയിലൂടെ കണ്ണൂരിലെ കുട്ടികള്‍ നല്‍കിയത്. കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയ കണ്ണൂരിനെ അദ്ദേഹം അഭിനന്ദിച്ചുഅതേസമയം, കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ആത്മബന്ധത്തെ അദ്ദേഹം വിമര്‍ശിച്ചു.
ഒ രാജഗോപാലിന്റെ തരൂര്‍ അനുകൂല പ്രസ്താവന അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. ശശി തരൂരിനെ വിജയിപ്പിക്കാനുള്ള പ്രഖ്യാപനമാണ് ബിജെപി നടത്തിയത്. പ്രധാനമന്ത്രിയുടെ കേരള വിരുദ്ധ പ്രസംഗത്തിന് കോണ്‍ഗ്രസ്സ് കയ്യടിച്ചു. കേരളത്തിന് അര്‍ഹമായ വിഹിതം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വടിയും കല്ലുമെടുത്ത് പോലീസിനെ ആക്രമിക്കുന്നത് നിര്‍ത്തണം. അക്രമികള്‍ക്ക് പ്രത്യേക സംരക്ഷണം ഇല്ല. നേതാവായാലും നിയമം ബാധകമാണ്. അറസ്റ്റിനെതിരായ പ്രതിഷേധ ആഹ്വാനം അക്രമം നടത്താൻ വേണ്ടി മാത്രമാണ്. പൊലീസിന് തുടര്‍ച്ചയായ ആക്രമിക്കുകയായിരുന്നു എന്നിട്ടും പൊലീസ് സംയമനം പാലിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിന്റെ മുദ്രാവാക്യം എന്താണ്. അക്രമത്തിന് തുനിഞ്ഞാല്‍ പോലീസ് നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.