സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തിൽ പി.രാജീവിന് വിമർശനം

Breaking Kerala Local News

കൊച്ചി: മന്ത്രി പി രാജീവിനെതിരെ സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തിൽ വിമർശനം. മന്ത്രിക്ക് ജനങ്ങളുമായി ബന്ധമില്ലെന്നായിരുന്നു സമ്മേളനത്തിലുണ്ടായ വിമർശനം. വികസനം താഴേത്തട്ടിലെത്തുന്നില്ലെന്നും വിമർശനം ഉയർന്നു. വ്യവസായ വികസനം ഉണ്ടാകുമ്പോഴും തൊഴിലാളിക്ക് ഗുണമുണ്ടാകുന്നില്ല. തൊഴിലിടങ്ങളിൽ നിന്നും തൊഴിലാളികളെ ആട്ടിപ്പായിക്കുന്ന സമീപനമാണ്. വ്യവസായ മലിനീകരണം തടയാനാകുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.

Leave a Reply

Your email address will not be published. Required fields are marked *