മലപ്പുറം: സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നത. രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയെന്ന മുന്നറിയിപ്പാണ് മുസ്ലീം ലീഗ്, കോൺഗ്രസിന് നൽകുന്നത്. പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഐഎം ക്ഷണിച്ചെന്ന് വ്യക്തമാക്കിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം, പങ്കെടുക്കണമോ എന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്ന് പറഞ്ഞു. നാളെ ഉച്ചയ്ക്ക് കോഴിക്കോട്ട് ലീഗ് നേതൃയോഗം നടക്കും. കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനം. ഏക സിവിൽ കോഡ് സെമിനാറിൽ നിന്ന് വ്യത്യസ്തമാണ് നിലവിലത്തെ സാഹചര്യമെന്നും പി എം എ സലാം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ പ്രതികരണം നടത്തിയതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നത
