പത്തനംതിട്ട: മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങൾക്കെതിരെ സിപിഐഎം രംഗത്ത്. മന്ത്രി വീണാ ജോർജ്ജും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവുമാണ് സർവ്വെകൾക്കെതിരെ രംഗത്ത് വന്നത്. 2019ൽ തനിക്കെതിരെയുളള സർവ്വേഫലം വോട്ടർമാരിൽ ആശങ്ക സൃഷ്ടിച്ചതായി മന്ത്രി വീണ ജോർജ്ജ് ചൂണ്ടിക്കാണിച്ചു. ഇക്കുറി സാമ്പിൾ സൈസ് പോലും വ്യക്തമാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ വീണാ ജോർജ്ജ് സർവ്വേകൾക്ക് ശാസ്ത്രീയമായ അടിത്തറ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആകെയുള്ളത് 25,127 ബുത്തുകൾ മാത്രം. 28,000 സാമ്പിൾ ശേഖരിച്ചെന്ന് പറയുകയും ചെയ്യുന്നു. സാമ്പിൾ സൈസ് എപ്പോഴും വലുതായിരിക്കണം. എത്ര പേരിൽ നിന്ന് അഭിപ്രായം ശേഖരിച്ചു എന്നതിനും വ്യക്തതയില്ല. സർവ്വേയുടെ ശാസ്ത്രീയതയെയാണ് താൻ ചോദ്യം ചെയ്യുന്നതെന്നും മന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി.
മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങൾക്കെതിരെ സിപിഐഎം
