സിപിഎം സെമിനാറിൽ പങ്കെടുക്കുമോയെന്ന് ഇന്ന് അറിയാം; ലീഗ് നേതൃയോഗം കോഴിക്കോട്

Kerala

മുസ്ലിം ലീഗിൻ്റെ നിർണ്ണായക നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. സിപിഐ(എം) സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിൽ യോഗം അന്തിമതീരുമാനം എടുക്കും. അതിനിടെ, ലീഗിനെ ഈ നീക്കത്തിൽനിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.

പലസ്തീൻ ജനതയ്ക്ക് പിന്തുണ നൽകാൻ എല്ലാവരും യോജിച്ച് നിൽക്കണമെന്ന നിലപാടാണ് ലീഗിനുള്ളത്. നവം 11ന് സിപിഐ(എം) കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണമെന്ന അഭിപ്രായം ലീഗിൽ ശക്തമാണ്. ഇതിന് തുടക്കമിട്ട ഇ ടി മുഹമ്മദ് ബഷീർ നിലപാട് ആവർത്തിക്കുയും ചെയ്തു. സിപിഐ(എം) ക്ഷണത്തെ എതിർത്ത് ലീഗ് നേതാക്കളാരും രംഗത്ത് വന്നിട്ടില്ല. ഏക സിവിൽ കോഡ് സെമിനാറിലേക്കുള്ള സിപിഐ(എം) ക്ഷണം ലീഗ് നിരസിച്ചിരുന്നു. UDFൽ നിന്നുകൊണ്ട് പങ്കെടുക്കാൻ കഹ്‌സീയില്ലെന്നായിരുന്നു ലീഗിന്റെ അന്നത്തെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *