വീണ്ടും സിപിഐ സിപിഎം തർക്കം രൂക്ഷം

Kerala

സിപിഐ നേതാവ് സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ചു . സിപിഐയുടെ ഔദാര്യമാണ് സിപിഐഎമ്മിന്റെ മന്ത്രിയും മുഖ്യമന്ത്രിയും എന്ന് സിപിഐ കടയ്ക്കൽ മണ്ഡലം പ്രസിഡന്‍റ് എസ് ബുഹാരി പറഞ്ഞു. കൊല്ലം കടയ്ക്കലിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ സിപിഐ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐയുടെ കൂടി വോട്ടുകൊണ്ടാണ് ഇവർ മന്ത്രിമാരായത്. സിപിഐ മുന്നണിയിൽ നിന്ന് പോയാൽ വട്ടപ്പൂജ്യം ആയിരിക്കും എൽഡിഎഫ്. ആ ഓർമ ആട്ടിൻകാട്ടം തലയിൽ ഉള്ള നേതാക്കൾ മനസിലാക്കണമെന്നും ബുഹാരി വിമർശിച്ചു. ഇങ്ങനെ പോയാൽ കേരളത്തിലും വട്ടപ്പൂജ്യം ആകാൻ അധിക സമയം വേണ്ട- അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *