കോവിഡിൽ കേരളത്തിന് ആശ്വാസം, ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ

Kerala

ദില്ലി: കോവിഡിൽ കേരളത്തിന് ആശ്വാസം. കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. അതേ സമയം കർണാടകയിൽ കോവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെ 92 കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 4 പേർക്ക് കൊവിഡ് ഉപവകഭേദമായ JN.1 സ്ഥിരീകരിച്ചതായി സർക്കാർ സ്ഥിരീകരിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക്അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും,4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, മധുര,തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിൽ ആണ് JN .1 കണ്ടെത്തിയത്. ഇവരിൽ രണ്ടു പേരാണ് ആശുപത്രിയിൽ ചികിത്സതേടിയത്. ആകെ 56 പേരുടെ സാമ്പിൾ ആണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതെനും ആരോഗ്യവകുപ്പ് അറിയിച്ചു .സംസ്ഥാനത്തു ഇന്നലെ 11 പേർക്ക് കൂടി കൊവിഡ്സ്ഥിരീകരിച്ചു. ആകെ 139 രോഗികളാണ് ഇപ്പോൾതമിഴ്നാട്ടിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *