തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 300 പേര്‍ക്ക്. ഇതോടെ കേസുകള്‍ 2341 ആയി. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത കര്‍ശനമാക്കി.
രാജ്യത്താകെ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 2669 ആണ്. ഇതുവരെ 21 പേരില്‍ ജെഎന്‍ 1 കോവിഡ് ഉപ വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്.