തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്‍റെ മരണം സംബന്ധിച്ച് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട സാഹചര്യത്തിൽ നിരാഹാരസമരം അവസാനിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍.
സെക്രട്ടേറിയറ്റിന് മുമ്പിലാണ് സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ നീതി തേടി കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാര സമരം നടത്തിയിരുന്നത്.
ഇന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രിയെ വന്ന് കാണുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരസമരം അവസാനിപ്പിക്കണമെന്നും, ഉടനെ ഇവര്‍ ആശുപത്രിയില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിരാഹാരസമരം അവസാനിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
