പത്തനംതിട്ട: കോൺഗ്രസിന്‍റെ സമരാഗ്നി പ്രചരണ വീഡിയോയിൽ ബിജെപി നേതാവിന്റെ ദൃശ്യങ്ങൾ. ബിജെപി നേതാവായ കർഷകന്‍റെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്നാണ് പരാതി.
പത്തനംതിട്ട പുല്ലാട് സ്വദേശി അജയകുമാർ കെപിസിസി പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്നിവർക്കെതിരെ പരാതി നൽകി. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വീഡിയോയിലാണ് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ അജയകുമാറിന്‍റെ ദൃശ്യം ഉപയോഗിച്ചത്. ഇതിനെതിരായണ് അജയകുമാർ രംഗത്തെത്തിയത്.
കോൺഗ്രസിന്‍റെ സമരാഗ്നി പ്രചരണ വീഡിയോയിൽ ബിജെപി നേതാവിന്റെ ദൃശ്യങ്ങൾ
