കോൺഗ്രസ് പുന:സംഘടന: അവകാശവാദങ്ങൾ ഇല്ലാതെ എ, ഐ ഗ്രൂപ്പുകൾ

Kerala

യൂസഫ് അരിയന്നൂർ

തൃശ്ശൂർ : കോൺഗ്രസ് മണ്ഡലം, ബ്ലോക്ക്‌ പുനഃസംഘടന ഭാഗികമായി പൂർത്തിയായെങ്കിലും അവകാശപ്പെടാൻ ഒന്നും ഇല്ലാതെ ജില്ലയിലെ എ ഐ ഗ്രൂപ്പുകൾ. മണ്ഡലം പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാൻ ആളെ കിട്ടാനില്ലെന്ന സാഹചര്യത്തിലാണ് യുവ നേതൃത്വത്തിന് അധികം പ്രാതിനിധ്യമില്ലാതെ ചുമതലയേറ്റ പ്രസിഡന്റ്മാർക്ക് സ്ഥാനം കൈവന്നിരിക്കുന്നത്. ഭൂരിഭാഗം ചുമതല ഏറ്റെടുത്ത മണ്ഡലം പ്രസിഡണ്ട്മാർ ഗ്രൂപ്പുകൾക്ക് അതീതമായി നിൽക്കുന്നവരും ആണ്. അതുകൊണ്ടുതന്നെ ജില്ലയിലെ എ, ഐ ഗ്രൂപ്പുകൾ അസ്വസ്ഥരുമാണ്. ഗ്രൂപ്പ് പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ കഴിയാതെ എ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ജില്ലാ നേതാക്കൾ ഗ്രൂപ്പിനെ ചതിച്ചു എന്നാണ് എ ഗ്രൂപ്പ് പ്രവർത്തകരുടെ ആരോപണം.

ജില്ലയിലെ ഐ ഗ്രൂപ്പ് ആകട്ടെ ചിന്നി ചിതറി കിടക്കുന്ന അവസ്ഥയിലാണ്. രമേശ് ചെന്നിത്തലയുടെ വിശാല ഐ ഗ്രൂപ്പ് ഒരുവശത്തും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഗ്രൂപ്പും കെസി വേണുഗോപാലിന്റെ ഗ്രൂപ്പും തമ്മിൽ ഐക്യമില്ലാതായത് മൂലം മേൽക്കോയ്മ വഹിക്കാൻ ഐ ഗ്രൂപ്പിനും സാധിച്ചില്ല. കണ്ടാണശ്ശേരി മണ്ഡലം പ്രസിഡണ്ടായി ചുമതലയേറ്റ ഷാജു തരകൻ പഴയ കെ. കരുണാകര പക്ഷക്കാരനാണെങ്കിലും എ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് മണ്ഡലം പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ജില്ലയിൽ എ ഗ്രൂപ്പിന് ഏറ്റ കനത്ത ആഘാതമാണ് കെ പി വിശ്വനാഥന്റെ വിടവ്. ജില്ലയിൽ എ ഗ്രൂപ്പിന് നേതൃത്വം കൊടുക്കാൻ ആളില്ലാത്ത സ്ഥിതിയാണെങ്കിൽ, ഐ ഗ്രൂപ്പിന് വലക്കുന്നത് ഐക്യമില്ലാത്തതിന്റെ പ്രശ്നമാണ്.

മണ്ഡലം പ്രസിഡന്റ്‌ സ്ഥാനം ചുമതലയേറ്റ് ഷാജു തരകൻ

ഗുരുവായൂർ :കണ്ടാണശ്ശേരി മണ്ഡലം പ്രവർത്തക കൺവെൻഷനും നിയുക്ത മണ്ഡലം പ്രസിഡന്റിന്റെ ചുമതലയേറ്റ ഏറ്റെടുക്കൽ ചടങ്ങും മണ്ഡലം കമ്മിറ്റി ഓഫീസിൽ ഡി സി സി സെക്രട്ടറി വി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ്‌ എൻ എ നൗഷാദ് പുതിയതായി ചാർജ് എടുത്ത മണ്ഡലം പ്രസിഡണ്ട് ഷാജു തരകന് ചുമതലയും മിനിറ്റ്സ് ബുക്കും കൈമാറി.

യോഗത്തിൽ പാവർട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി ജെ സ്റ്റാൻലി മുൻ പ്രസിഡണ്ട് എ ടി സ്റ്റീഫൻ മാസ്റ്റർ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി റൂബി ഫ്രാൻസിസ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജയ്സൺ ചാക്കോ, ബ്ലോക്ക് സെക്രട്ടറി പി വി നവാസ്, ബ്ലോക്ക് സെക്രട്ടറി എ എം മൊയ്‌ദീൻ, സിജെ ആൻറണി, ടി ഒ ജോയ്, എ എ കൃഷ്ണൻ, സെബീന തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *