ഐസ്വാൾ: രാഷ്ട്രീയത്തിലെ കുടുംബാധിപത്യം കോൺഗ്രസിൽ മാത്രമല്ല എന്നും, ബിജെപിയിലുമുണ്ട് എന്ന്കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. അമിത് ഷായുടെയും രാജ്‌നാഥ് സിങ്ങിന്റെയും മക്കൾ എന്താണ് ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
‘എന്താണ് അമിത് ഷായുടെ മകൻ ചെയ്യുന്നത്. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിനെ ഭരിക്കുകയാണ്. രാജ്‌നാഥ് സിങ്ങിന്റെ മകൻ എന്തു ചെയ്യുന്നു? അനുരാഗ് ഠാക്കൂർ ആരാണ്? ബിജെപിയിൽ ഒരുപാട് പേർ രാഷ്ട്രീയ കുടുംബ പശ്ചാത്തലമുള്ളവരാണ്’ – രാഹുൽ പറഞ്ഞു.