തിരുവനന്തപുരം: കോണ്‍ഗ്രസിന്റേത് ബിജെപിയോടൊപ്പം നില്‍ക്കുന്ന നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും എപ്പോഴും വ്യത്യസ്ത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ യുഡിഎഫ് എംപിമാര്‍ കേരളത്തിനുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും. മറിച്ച് ബിജെപിക്ക് നീരസമുണ്ടാകാത്ത രീതിയിലാണ് യുഡിഎഫിന്റെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ നിലപാടാണ് രാഹുല്‍ഗാന്ധിക്കെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഹുലിനും കോണ്‍ഗ്രസിനും താല്‍പ്പര്യം കേരളത്തില്‍ മത്സരിക്കാനാണ്. എല്‍ഡിഎഫിനോട് മത്സരിച്ച് ജയിച്ച് വരുന്നതിനോടാണ് അവര്‍ക്ക് താല്‍പ്പര്യം. അപ്പോഴും ബിജെപിയോട് ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസോ രാഹുല്‍ഗാന്ധിയോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.