ബെംഗളൂരു: കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ വോട്ടിനായി ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ ബെലഗാവിയിൽ നടന്ന റാലിയിലാണ് മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
പിഎഫ്ഐ തീവ്രവാദത്തിന് അഭയം നൽകുന്നതും മോദി സർക്കാർ നിരോധിച്ചതുമായ ദേശവിരുദ്ധ സംഘടനയാണെന്നും, വയനാട്ടിലെ ഒരു സീറ്റ് ജയിക്കാൻ വേണ്ടി മാത്രമാണ് ഇത്തരം തീവ്രവാദ സംഘടനയായ പിഎഫ്ഐയെ സംരക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ രാജകുമാരന് എന്ന് മോദി വീണ്ടും പരിഹസിച്ചു. കോണ്‍ഗ്രസിന്റെ രാജകുമാരന് നടത്തിയ പ്രസ്താവനകൾ അവരുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ വളരെ ആലോചിച്ചാണ് നടത്തിയിരിക്കുന്നത്.
എന്നാൽ നവാബുമാരും നിസാമുകളും സുൽത്താന്മാരും ബാദ്ഷാമാരും നടത്തിയ അതിക്രമങ്ങളെ കുറിച്ച് രാജകുമാരന് ഒരക്ഷരം മിണ്ടുന്നില്ല. നമ്മുടെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകർത്ത ഔറംഗസേബ് ചെയ്ത ക്രൂരതകൾ കോൺഗ്രസ് ഓർക്കുന്നില്ലെന്ന് മോദി വിമര്‍ശിച്ചു.