കൊൽക്കത്ത; കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിലവിലുള്ള കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പിൻവലിക്കുമെന്ന് മുൻ ധനമന്ത്രി പി ചിദംബരം. പുതിയ പിഎംഎൽഎ നിയമം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘അധികാരത്തിലെത്തിയാൽ പിഎംഎൽഎ റദ്ദാക്കും. ഞങ്ങൾ പുതിയ പിഎംഎൽഎ നിയമം ഉണ്ടാക്കുമെന്ന് മുൻ ധനമന്ത്രി പറഞ്ഞു. 2024-ലെ കൊൽക്കത്ത സാഹിത്യോത്സവത്തിൽ ദി വാട്ടർഷെഡ് ഇയർ : ഏത് വേ വിൽ ഇന്ത്യ ഗോ ഗോ’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു ചിദംബരം.
ഞങ്ങൾ പിഎംഎൽഎ സ്വമേധയാ നടപ്പാക്കിയില്ല . 2002 ൽ അത് പാസാക്കി. ഞങ്ങൾ രണ്ട് ഭേദഗതികൾ വരുത്തി. ഞാൻ കുറ്റകൃത്യം നോൺ-കോഗ്‌നിസബിൾ ആക്കി. എന്നിട്ടും, ഈ നിയമം ആയുധമാക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാ നിയമങ്ങളും ആയുധമാക്കപ്പെടുന്നുവെന്ന് പി ചിദംബരം പറഞ്ഞു.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ പ്രാദേശിക പാർട്ടികൾ അസ്തിത്വ പ്രതിസന്ധി നേരിടും, അത് അവർ തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും ചിദംബരം ചടങ്ങിൽ ആരോപിച്ചു. അതേസമയം ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് കുരുക്ക് മുറുകുകയാണ്.