നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ അസം മുഖ്യമന്ത്രിയുടെ നിർദേശം

National

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദേശം. ജനങ്ങളെ പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ച് ആണ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. ഗുവാഹത്തിയിൽ ഭാരത് ജോഡ‍ോ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേട് മറികടക്കാൻ ശ്രമിച്ചത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷത്തിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ നടപടി. കേസ് എടുക്കാൻ ഡിജിപിയോട് മുഖ്യമന്ത്രി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *