മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. കലപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ആർ) പ്രതിനിധിയായി നാലാം കേരളനിയമസഭയിലും, തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയുമായിരുന്നു സിറിയക് ജോൺ. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തിരുന്നു. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച ജോൺ താമരശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, കേരള സംസ്ഥാന മാർക്കടിംഗ് സഹകരണാ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, മൂന്ന് മകനും രണ്ട് മകളും ഉണ്ട്.