സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ച് നടന്നുവെന്ന് എല്ലാപേര്‍ക്കും അറിയാമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ ഇവര്‍ തമ്മിലുള്ള ഒത്തുകളി പുറത്തു വന്നെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.സ്വര്‍ണ്ണക്കടത്ത് നടന്നത് എവിടെ കേന്ദ്രീകരിച്ചാണെന്ന് അറിഞ്ഞിട്ടും നടപടി എടുക്കാതിരിക്കുകയാണ് ചെയ്തത്.കേസിൻ്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയതോടെ നിലച്ചതിന് പിന്നിലാരാണെന്ന് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായി. ഇവര്‍ തമ്മിലെ അന്തര്‍ധാര എത്രത്തോളമെന്ന് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിലെ ബി.ജെ.പി യുടെ വോട്ട് വിഹിതം പരിശോധിച്ചാല്‍ മനസ്സിലാകും.രാജ്യത്തൊട്ടാകെ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികള്‍ വേട്ടയാടുമ്ബോള്‍ ഇവിടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തെളിവകള്‍ പുറത്ത് വന്നിട്ടും ചെറുവിരല്‍ അനക്കാത്ത കേന്ദ്രഎജൻസികള്‍ക്ക് പിന്നില്‍ ഇവര്‍ തമ്മിലുള്ള ധാരണയാണെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് കൂടി ബോധ്യമായി.
കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യം വെച്ച് നീങ്ങുന്ന ബിജെപി കോണ്‍ഗ്രസിനെ കേരളത്തില്‍ തകര്‍ക്കാൻ സിപിഎം മായി കൈകോര്‍ക്കുകയാണ് ചെയ്യുന്നത്.ഇത് കൊണ്ടൊന്നും തകരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് പാര്‍ലമെൻ്റ് ഇലക്ഷൻ കഴിയുമ്ബോള്‍ ഇരുവര്‍ക്കും ബോധ്യമുമെന്നും ചെന്നിത്തല പറഞ്ഞു.