കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളി. ചുഴലി ചാലിൽവയിലെ കോൺഗ്രസ് ഓഫീസിൽവച്ച് നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിനിടയായിരുന്നു പ്രവർത്തകർ തമ്മിലുള്ള തല്ല് നടന്നത്.എം.പി. ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ട വിഷയമാണ് പ്രവർത്തകർ തമ്മിലുള്ള കൈയ്യാങ്കളിയിലെത്തിയത്. ഇരിക്കൂർ എം.എൽ.എ. സജീവ് ജോസഫ് ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു തർക്കം നടന്നത്.