ന്യൂഡല്‍ഹി: ഭാരത് ന്യായ് യാത്രയ്ക്ക് തയ്യാറെടുത്ത് കോണ്‍ഗ്രസ്. ജനുവരി 14 നാണ് യാത്ര ആരംഭിക്കുന്നത്.അതേ സമയം 14 സംസ്ഥാനങ്ങളിലെയും പാര്‍ട്ടി അധ്യക്ഷന്‍മാരെയും നിയമസഭാകക്ഷിനേതാക്കളെയും ഉള്‍പ്പെടുത്തികൊണ്ട് ജനുവരി നാലിന് യോഗം വിളിച്ച് ചേര്‍ക്കുന്നതിനായി കോണ്‍ഗ്രസ് തീരുമാനിച്ചു. യോഗത്തിലായിരിക്കും യാത്രയുടെ റൂട്ട് സംബന്ധിക്കുന്ന തീരുമാനം ഉണ്ടാകുകയെന്നാണ് വിവരം. ഭാരത് ന്യായ് യാത്രയുടെ ലോഗോയും ജനുവരി നാലിന് പ്രദര്‍ശിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ജനുവരി 12 ന് യാത്രയുടെ തീം സോങ് പുറത്തിറക്കും.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ നിന്ന് മഹാരാഷ്്ട്രയിലേക്ക് ഭാരത് ന്യായ് യാത്ര നടത്തുമെന്ന് ഈ മാസമാണ് പ്രഖ്യാപിച്ചത്. യാത്ര ഉദ്ഘാടനം ചെയ്യുന്നത് ഇംഫാലില്‍ കോണ്‍്ഗ്രസ് അദ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്.ബസിലും കാല്‍നടയായും 6,500 കിലോമീറ്റര്‍ ഭാരത് ന്യായ് യാത്ര സഞ്ചരിക്കും. കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലായി 4,500 കിലോ മീറ്ററായിരുന്നു പിന്നിട്ടിരുന്നത്.