2024 ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ പ്രതീക്ഷ ഇപ്പോൾ ദക്ഷിണേന്ത്യയിലാണ്. ദക്ഷിണേന്ത്യയിൽ നിന്ന് പരമാവധി സീറ്റുകൾ നേടുക എന്നതാണ് പ്രധാന ലക്ഷ്യം.
കർണാടകയിലും തെലങ്കാനയിലും ഭരണം കൈപ്പിടിയിലായത് കോൺഗ്രസിന് ആത്മവിശ്വാസമേറ്റുന്നുണ്ട്. ഇപ്പോഴിതാ കർണാടകയിൽ നിന്ന് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി സോണിയ ഗാന്ധിയെ നാമനിർദേശം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.