കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ തലസ്ഥാനത്ത് സംഘർഷം. പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രസംഗിക്കുന്നതിനിടെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രസംഗം തടസപ്പെട്ടു. കണ്ണീർ വാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന് നേരെ കല്ലേറുണ്ടായി.
കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ തലസ്ഥാനത്ത് സംഘർഷം
