തിരുവനന്തപുരം: കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് രാവിലെ 10ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച്. കെപിസിസി ആസ്ഥാനത്തു നിന്ന് ആരംഭിക്കുന്ന മാർച്ചിന് പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എം എം ഹസൻ, കെ മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം ഇന്ന്.
ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് ഇന്ന്
